Skip to main content

കയര്‍ ഭൂവസ്ത്രം: സെമിനാര്‍ ഇന്ന്

കയര്‍ ഭൂവസ്ത്രത്തിന്‍റെ ഉപയോഗം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി കയര്‍ വികസന വകുപ്പ്  സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് (ഒക്ടോബര്‍ 17) രാവിലെ ഒന്‍പതിന് കോട്ടയം നാഗമ്പടം സീസര്‍ പാലസ് ഹോട്ടലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്യും.

കയര്‍ വികസന ഡയറക്ടര്‍ എന്‍. പത്മകുമാര്‍ അധ്യക്ഷത വഹിക്കും.  പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, കയര്‍ പ്രോജക്ട് ഓഫീസര്‍ എസ്. സുധാവര്‍മ്മ, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ സി.ഡി. സ്വരാജ് എന്നിവര്‍ സംസാരിക്കും. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത സാധ്യതകളും സംബന്ധിച്ച് പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, കയര്‍ ഭൂവസ്ത്ര വിതാനത്തെക്കുറിച്ച് ഫോം മാറ്റിംഗ്സ്  ഇന്ത്യ ലിമിറ്റഡ് കൊമോഴ്യസല്‍ ഓഫീസര്‍ എം. ശെന്തില്‍ കുമാര്‍ എന്നിവര്‍ ക്ലാസെടുക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  

date