Skip to main content

 സൗജന്യ കൂണ്‍കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

       വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  നടത്തുന്ന സൗജന്യ കൂണ്‍കൃഷി  തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക്  അപേക്ഷിക്കാം. പരിശീലനം, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം 13 നകം  ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പിഒ, കാഞ്ഞങ്ങാട് -671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240.
 

date