മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ധനസഹായ വിതരണം നാളെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അനുവദിച്ച ധനസഹായവിതരണം നാളെ (ജനുവരി 9)രാവിലെ 10 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 38,24, 500 രൂപയാണ് വിതരണം ചെയ്യുക. ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും. എം പി മാരായ പി കെ ശ്രീമതി ടീച്ചര്‍, കെ കെ രാഗേഷ്, ടി വി രാജേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ ലിഷ ദീപക്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കണ്ണൂര്‍ താലൂക്ക് പരിധിയിലുള്ള വില്ലേജ് ഓഫീസുകളില്‍ നിന്ന് ധനസഹായത്തിന് റസീറ്റ് ലഭിച്ച മുഴുവന്‍ ഗുണഭോക്താക്കളും രാവിലെ 9.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഹാജരാകണം.
പി.എന്‍.സി/75/2018
- Log in to post comments