Skip to main content
രക്തസാക്ഷ്യം സ്മൃതിമണ്ഡപം ശിലാസ്ഥാപനത്തിന് മുന്നോടിയായി നടന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ശാന്തകുമാരി സംസാരിക്കുന്നു.

രക്തസാക്ഷ്യം സ്മൃതി മണ്ഡപം ശിലാസ്ഥാപനം: ഒരുക്കങ്ങള്‍ വിലയിരുത്തി

 

അകത്തേത്തറ ശബരി ആശ്രമത്തില്‍ രക്തസാക്ഷ്യം സ്മൃതിമണ്ഡപം ശിലാസ്ഥാപനത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒക്ടോബര്‍ 21 ന് രാവിലെ 10. 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിലാസ്ഥാപനം നിര്‍വഹിക്കുന്ന  പരിപാടിയില്‍ നാലായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് കെ. ശാന്തകുമാരി അറിയിച്ചു. ഉദ്ഘാടനവേദി, പാര്‍ക്കിംഗ്, സുരക്ഷാക്രമീകരണം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ഉദ്ഘാടനത്തിനു മുന്നോടിയായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലയിലെ പ്രമുഖ കായിക താരങ്ങളെ ഉള്‍പ്പെടുത്തി താരേക്കാട് ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍ പ്രതിമയുടെ മുന്നില്‍ നിന്നും ശബരി ആശ്രമം വരെ ദീപശിഖാ പ്രയാണം നടത്താനും യോഗം തീരുമാനിച്ചു. സംഘാടകസമിതി വൈസ് ചെയര്‍മാന്‍ പി.എ ഗോകുല്‍ദാസ്, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, ആശ്രമം സെക്രട്ടറി ടി.ദേവന്‍, പി.എ.വാസുദേവന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി ബിന്ദു, വാര്‍ഡ് അംഗം എസ് ഷിജു, ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ കമ്മിറ്റി അംഗങ്ങള്‍, ഗാന്ധിയന്‍ സംഘടന പ്രതിനിധികള്‍, ശബരി ആശ്രമത്തിലെ പൂര്‍വവിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

date