Skip to main content

മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം 21 ന്.

 

ക്ഷീരവികസന വകുപ്പ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, ക്ഷീര സഹകരണ സംഘങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് ക്ഷീര കര്‍ഷകസംഗമം ഒക്ടോബര്‍ 21 ന് രാവിലെ 10 ന് പാലക്കയം ടി.ജെ. കോംപ്ലക്‌സ് ഹാളില്‍ കെ. വി. വിജയദാസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.   പരിപാടിയോടനുബന്ധിച്ച് മണ്ണാര്‍ക്കാട് ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന ക്ഷീര കര്‍ഷകരെ ആദരിക്കല്‍, ക്ഷീര വികസന സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, കര്‍ഷകര്‍ക്കായി ഡയറി ക്വിസ് എന്നിവ നടത്തും.

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് അധ്യക്ഷനാവുന്ന പരിപാടിയില്‍ പി.ഉണ്ണി എം.എല്‍.എ. മുഖ്യാതിഥിയാവും. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുബൈദ മികച്ച ക്ഷീര കര്‍ഷകരെ ആദരിക്കും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍  ജെ.എസ്  ജയസുജീഷ് മുഖ്യപ്രഭാഷണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം വി. കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. മുഖ്യാതിഥിയാവും.  പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കാളികളാവും.

 

date