Skip to main content

കോളെജ് വിദ്യാര്‍ഥികള്‍ക്ക് വായനാ മത്സരം

 

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കോളെജ് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല വായനാമത്സരം സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ 20 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ പാലക്കാട് റോബിന്‍സണ്‍ റോഡിലുളള ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ മത്സരം നടക്കും. ജില്ലാ-സംസ്ഥാന തലത്തിലാണ് മത്സരം നടക്കുക. ജില്ലയില്‍ വിജയികളാവുന്ന മൂന്ന് പേര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ ഒക്‌ടോബര്‍ 20 ന് രാവിലെ 9.30 ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491- 2504364

date