Skip to main content

കൈത്തറി മേഖലയില്‍ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാം

 

 

കൈത്തറി മേഖലയില്‍ സ്വയം തൊഴില്‍ സംഭരങ്ങള്‍ ആരംഭിക്കുന്നതിന് ഗുണഭോക്താക്കളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. പുതിയ തലമുറയിലെ സംരംഭകരെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് സ്വയം തൊഴില്‍ കണ്ടത്തുന്നതിനുമാണ് പദ്ധതി. അപേക്ഷകര്‍ എസ്.എസ്.എല്‍.സി. പഠിച്ചവരും കൈത്തറി മേഖലയില്‍ അഭിരുചിയുളളവരുമാകണം. കൈത്തറി നെയ്ത്തില്‍ 10 വര്‍ഷത്തെ പരിചയമോ, കൈത്തറി/ടെക്‌സ്റ്റയില്‍ ടെക്‌നോളജിയില്‍ ഡിപ്ലോമയോ ഡിഗ്രിയോ, കണ്ണൂര്‍ ഐ.ഐ-എച്ച്.റ്റി യില്‍ നിന്നും രണ്ട് വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുള്ളവര്‍ക്ക് മുന്‍ഗണന. സംരംഭം തുടങ്ങാന്‍ സ്വന്തമായി സ്ഥലം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ 15 വര്‍ഷത്തില്‍ കുറയാത്ത കാലാവധിക്ക് പാട്ടത്തിനെടുത്ത സ്ഥലമായിരിക്കണം. ചുരുങ്ങിയത് 10 തറികളെങ്കിലും സ്ഥാപിക്കണം. സ്ഥിര മൂലധനത്തിന്റെ 40 സതമാനവും  പ്രവര്‍ത്തന മൂലധനത്തിന്റെ 30 ശതമാനവും മാര്‍ജിന്‍ മണിയായി അനുവദിക്കും. പദ്ധതി ചെലവിന്റെ 10 ശതമാനം അപേക്ഷകന്റെ വിഹിതമാണ്. ബാക്കി തുക ബാങ്ക് വായ്പയ്ക്ക് ശുപാര്‍ശ ചെയ്യുന്നതാണ്. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകളിലും  ബന്ധപ്പെടാം.

ജില്ലാ വ്യവസായ കേന്ദ്രം, പാലക്കാട്       - 0491-2505385
താലൂക്ക് വ്യവസായ ഓഫീസ്, പാലക്കാട് - 9847098374
താലൂക്ക് വ്യവസായ ഓഫീസ്, ചിറ്റൂര്‍       - 9446603389
താലൂക്ക് വ്യവസായ ഓഫീസ്, മണ്ണാര്‍ക്കാട് - 9946014862
താലൂക്ക് വ്യവസായ ഓഫീസ്, ഒറ്റപ്പാലം     - 9495413081
താലൂക്ക് വ്യവസായ ഓഫീസ്, ആലത്തൂര്‍    - 9497353615

date