Skip to main content

തൊഴില്‍ മേള ഒക്ടോബര്‍ 19 ന്

 

 

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി തൊഴില്‍ മേള നടത്തുന്നു. തസ്തികയും വിദ്യാഭ്യാസ യോഗ്യതയും ചുവടെ ചേര്‍ക്കുന്നു.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സ്‌പേര്‍ട്ട് (ബി.സി.എ), ഇലക്ട്രോണിക്‌സ്, ടെക്‌നീഷ്യന്‍ ട്രെയിനി ( ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്), ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ക്രെഡിറ്റ് മാനേജര്‍ (ഡിഗ്രി), കസ്റ്റമര്‍ റിലേഷന്‍ ഓഫീസര്‍ (പ്ലസ് ടു, ബൈക്കും ഡ്രൈവിങ് ലൈസന്‍സും നിര്‍ബന്ധം), അക്കൗണ്ടന്റ് (ഡിഗ്രി, ടാലി നിര്‍ബന്ധം), സെയില്‍സ് എകസിക്യൂട്ടീവ് (പ്ലസ് ടു/ ഡിഗ്രി), ടെക്‌നിക്കല്‍ സപ്പോര്‍ട്ട്( ഐ.ടി.ഐ / ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ), ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിവില്‍ ഫാക്കല്‍ട്ടി (അതാത് വിഷയങ്ങളില്‍ എഞ്ചിനീയറിങ് ബിരുദം), സെന്റര്‍ മാനേജര്‍ (ഡിഗ്രി), ഡെലിവറി / ഡ്രൈവര്‍ (ഇരുച്ചക്രം, മുച്ചക്രം കൂടാതെ എല്‍.എം.വി ഡ്രൈവിങ് ലൈസന്‍സ്).

താത്പര്യമുള്ളവര്‍ ബയോഡാറ്റയും (മൂന്ന് പകര്‍പ്പ് ), ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്ടോബര്‍ 19 ന് രാവിലെ 10 ന് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രശീതി ഹാജരാക്കിയാല്‍ മതി. ഫോണ്‍: 0491 2505435.

 

date