Skip to main content

കുംഭാര കോളനി വികസന പദ്ധതി

പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളുടെ സമഗ്ര പുരോഗതിക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന കുംഭാര കോളനി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക്   അപേക്ഷിക്കാം.

 വിശദമായ പദ്ധതി റിപ്പോര്‍ട്ട്, കമ്മറ്റി തീരുമാനം, സെക്രട്ടറിയുടെ ശുപാര്‍ശ എന്നിവ സഹിതം ഒക്ടോബര്‍ 30നകം ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി.ഒ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍  www.bcdd.kerala.gov.in

 എന്ന വെബ്സൈറ്റില്‍ ലഭിക്കും.

date