മരാമത്ത് പ്രവൃത്തി ജി എസ് ടി: സര്‍ക്കാര്‍ ഉത്തരവിറക്കി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവൃത്തികളുടെ നിര്‍വഹണം ജി എസ് ടി ചട്ടങ്ങള്‍ക്കനുസൃതമായി നടപ്പില്‍ വരുത്തുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 2017 ജൂണ്‍ 30 ന് മുമ്പ് മരാമത്ത് പ്രവൃത്തികള്‍ക്ക് ജി എസ് ടി ബാധകമായിരിക്കില്ല. ജൂലൈ 1 ന് ശേഷം പൂര്‍ത്തിയാക്കുന്ന പ്രവൃത്തികള്‍ ജി എസ് ടി പരിധിയില്‍ വരും.
ടെണ്ടര്‍ ചെയ്ത് നിര്‍വഹണം ആരംഭിച്ച പ്രവൃത്തികളുടെ ബില്ല് തയ്യാറാക്കുമ്പോള്‍ ബില്‍ തുകയുടെ കൂടെ ജി എസ് ടി കോംപന്‍സഷന്‍ ഇനത്തില്‍ നിശ്ചിത ശതമാനം തുക അധികമായി കരാറുകാര്‍ക്ക് ലഭിക്കും. ഇനി ടെണ്ടര്‍ ചെയ്യാനുളള പ്രവൃത്തികളുടെ കാര്യത്തില്‍ ജി എസ് ടി കോംപന്‍സേഷന്റെ അധിക നിരക്ക് ശതമാനകണക്കില്‍ അധികമായി കൂട്ടിയായിരിക്കും ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുക.
ഈ ആവശ്യത്തിലേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികമായി ആവശ്യം വരുന്ന തുക ടെണ്ടര്‍ സേവിംഗ്‌സ്, തനത് ഫണ്ട്, ഈ വര്‍ഷം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയ പ്രൊജക്ടുകള്‍ എന്നിവയില്‍ നിന്ന് കണ്ടെത്താവുന്നതാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
പി എന്‍ സി/4187/2017
- Log in to post comments