Skip to main content

സ്‌കോള്‍ കേരള ദിനം : വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളിനെ പുന:സംഘടിപ്പിച്ച് രൂപീകരിച്ച സ്‌കോള്‍ കേരള നിലവില്‍ വന്ന ജനുവരി 13 സ്‌കോള്‍ കേരള ദിനമായി ആചരിക്കും.  ഇതോടനുബന്ധിച്ച് സ്‌കോള്‍ കേരള വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ജില്ലാതലത്തില്‍ ഉപന്യാസ രചന, പ്രസംഗം, പോസ്റ്റര്‍ നിര്‍മ്മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.  പഠന, പരീക്ഷാ, കേന്ദ്ര അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കേണ്ടത്.  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സകോള്‍ കേരളയുടെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.  ജില്ലാ കേന്ദ്രങ്ങളുടെ വിലാസം/ഫോണ്‍ നമ്പര്‍  www.scolekerala.org  യില്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.112/18

date