എം ആര്‍ വാക്‌സിന്‍: പിന്നോക്കമായ സ്‌കൂളുകളുടെ യോഗം നാളെ
മീസില്‍സ് - റുബെല്ല വാക്‌സിനേഷന്‍ കാമ്പയിനില്‍ 500 വിദ്യാര്‍ത്ഥികളിലധി കം പഠിക്കുന്ന സ്‌കൂളുകളില്‍ 70 ശതമാനത്തില്‍ കുറവ് മാത്രം കുത്തിവെപ്പ് എടുത്ത സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ , ഹെഡ്മാസ്റ്റര്‍മാര്‍, പി. ടി. എ പ്രസിഡണ്ടുമാര്‍, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുടെ യോഗം നവം ബര്‍ 6 ന് ചേരും. ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് യോഗം.
സ്‌കൂള്‍തല കുത്തിവെപ്പ് പരിപാടിയില്‍ ഇതുവരെ കൈവരിച്ച നേട്ടം യോഗം അവലോകനം ചെയ്യും. പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകള്‍ക്ക് പ്രത്യേക കര്‍മ്മപദ്ധതിക്കും രൂപം നല്‍കും. 15 വയസ്സു വരെയുള്ള മുഴുവന്‍ കുട്ടികളും നവംബര്‍ 18 നകം എം. ആര്‍. കുത്തിവെപ്പെടു ത്തുവെന്ന് സ്‌കൂള്‍ അധികൃതരും പ്രധാനാദ്ധ്യാപകരും രക്ഷിതാക്കളും ഉറപ്പു വരുത്തണം. ജില്ലയില്‍ 348923 കുട്ടികള്‍ക്ക് ഇതിനകം കുത്തിവെപ്പ് നല്‍കിക്കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/4189/2017
- Log in to post comments