Skip to main content

ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവം; രണ്ടാംദിനം സ്റ്റേജിന മത്സരങ്ങള്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

 

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒമ്പതാമത് ജില്ലാതല തുടര്‍ വിദ്യാഭ്യാസ കലോത്സവത്തിന്റെ രണ്ടാംദിനം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 20) രാവിലെ ഒമ്പതിന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. കൊടുവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന  കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് സ്റ്റേജിന മത്സരങ്ങള്‍ അരങ്ങേറും. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി അധ്യക്ഷയാവും. പത്മശ്രീ ശിവന്‍ നമ്പൂതിരി, രമ്യ ഹരിദാസ് എം.പി തുടങ്ങിയവര്‍ സംബന്ധിക്കും.

രണ്ടാംദിനം അക്ഷരം, നവചേതന, ചങ്ങാതി, സമഗ്ര, സമന്വയ എന്നീ അഞ്ചു വേദികളിലായാണ് സ്റ്റേജിന മത്സരങ്ങള്‍ അരങ്ങേറുക. നാല്, ഏഴ് പഠിതാക്കള്‍ക്കുള്ള ആദ്യ വിഭാഗം, രണ്ടാം വിഭാഗത്തില്‍ പ്രേരക്മാര്‍, മൂന്നാം വിഭാഗത്തില്‍ 10-ാം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാക്കള്‍, സമഗ്ര, നവചേതന, ചങ്ങാതി, അട്ടപ്പാടി പദ്ധതികളുടെ ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള നാലാം വിഭാഗം, ട്രാന്‍സ്ജെന്‍ഡേഴ്സിനായി അഞ്ചാം വിഭാഗം, ചങ്ങാതി പഠിതാക്കളുടെ ആറാം വിഭാഗം എന്നിങ്ങനെ തരംതിരിച്ചാണ് മത്സരങ്ങള്‍ നടക്കുക. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മാനവിതരണം നടക്കും.

ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സത്തില്‍ ഇന്ന്

സ്റ്റേജ് 1- അക്ഷരം

ഭരതനാട്യം ( സിംഗിള്‍)
നാടോടി നൃത്തം
സംഘനൃത്തം

സ്റ്റേജ് 2- നവചേതന

മാപ്പിളപ്പാട്ട്
ഒപ്പന
കോല്‍കളിഗുണഭോക്താക്കള്‍
തിരുവാതിര

സ്റ്റേജ് 3- ചങ്ങാതി

നാടന്‍പാട്ട് (സിംഗിള്‍)
നാടന്‍പാട്ട് (ഗ്രൂപ്പ്)
മോണോആക്ട്
മിമിക്രി
ഫാന്‍സി ഡ്രസ്സ്

സ്റ്റേജ് 4- സമഗ്ര

പദ്യപാരായണം
ലളിതഗാനം
സമൂഹഗാനം
കഥാപ്രസംഗം

സ്റ്റേജ് 5-സമന്വയ

ദേശഭകതിഗാനം(സിംഗിള്‍)
ദേശഭക്തിഗാനം( ഗ്രൂപ്പ്)
സാക്ഷരതാ ഗാനം(സിംഗിള്‍)
സാക്ഷരതാ ഗാനം (ഗ്രൂപ്പ്)

 

date