Post Category
ഗ്രീന്‍ പ്രോട്ടോകോള്‍ : ഉത്സവകമ്മിറ്റി ഭാരവാഹികളുടെ യോഗം 23 ന്
ജില്ലയിലെ മുഴുവന്‍ ഉത്സവങ്ങളും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്സവങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി ഹരിത കേരളം ജില്ലാ മിഷന്‍ ഉത്സവകമ്മിറ്റി ഭാരവാഹികളുടെ യോഗം ഒക്‌ടോബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഹരിത കേരളം മിഷന്‍ ജില്ലാ ചെയര്‍പേഴ്‌സണുമായ അഡ്വ. കെ. ശാന്തകുമാരി, അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ്, ടി. വിജയന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments