Skip to main content

ഉപതെരഞ്ഞെടുപ്പ് ജനുവരി 11ന്

 

ജില്ലയിലെ വാകത്താനം ഗ്രാമപഞ്ചായത്ത്  മരങ്ങാട് നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജനുവരി 11നും പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന മരങ്ങാട് ഗവ. എല്‍ പി സ്‌കൂളിനു ജനുവരി 10,11 തീയതികളിലും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. മരങ്ങാട് വാര്‍ഡ് പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന ജനുവരി 11 വൈകിട്ട് അഞ്ചു മണിക്ക് മുന്‍പുളള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിനമായ ജനുവരി 12നും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. വാര്‍ഡിന്റെ പരിധിക്ക് പുറത്തുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വോട്ടു ചെയ്യുന്നതിനുളള സൗകര്യം മേലധികാരികള്‍ നല്‍കേണ്ടതാണ്. 

വോട്ടെടുപ്പ് ജനുവരി 11 രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. വോട്ടെണ്ണല്‍ ജനുവരി 12 രാവിലെ 10ന് വാകത്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ ജനുവരി 10 രാവിലെ 11ന് ഡ്യൂട്ടിക്ക് ഹാജരാകണം. 

                                                          (കെ.ഐ.ഒ.പി.ആര്‍-43/18)

date