Skip to main content

അര്‍ഹതാ പരിശോധനക്ക് ഹാജരാകണം

മരിയാപുരം  പഞ്ചായത്തിലെ ലൈഫ്മിഷന്‍ മൂന്നാംഘട്ട ഭൂരഹിത- ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉറ്റപ്പെട്ടിട്ടുള്ള ഗുണഭോക്താക്കള്‍  2017 ഡിസംബര്‍ 31ന് മുമ്പുള്ള റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായോ കുടുംബാംഗങ്ങളുടെ പേരിലോ ഭൂമി ഇല്ലെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്‌ടോബര്‍ 28നകം പഞ്ചായത്ത് ഓഫീസില്‍ അര്‍ഹതാ പരിശോധനയക്ക് ഹാജരാകണം. അവസാന തീയതിക്കകം രേഖകള്‍ ഹാജരാക്കാത്തവരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
 

date