കേരള ജല അതോറിറ്റി ചിറ്റൂര്‍ പ്രോജക്ട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം 25 ന്
കേരള ജല അതോറിറ്റി ചിറ്റൂര്‍ പ്രോജക്ട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം 25 ന്
കേരള ജല അതോറിറ്റിയുടെ ചിറ്റൂര്‍ പ്രോജക്ട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ഒക്ടോബര്‍ 25 ന് രാവിലെ 10 ന് മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് പ്ലാന്‍, കിഫ്ബി തുടങ്ങിയവയുടെ ധനസഹായത്തോടുകൂടി നിലവില്‍ നടപ്പാക്കുന്ന 245 കോടിയുടെ സമഗ്ര ശുദ്ധജലവിതണ പദ്ധതികള്‍ സമയബന്ധിതമായി ഏറ്റെടുത്തു നിര്‍വ്വഹിക്കുന്നതിനും രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ചിറ്റൂര്‍ മേഖലയിലെ മഴനിഴല്‍ പ്രദേശം ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലേക്ക് പുതിയ സമഗ്ര ശുദ്ധജലവിതണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി 'എല്ലാവര്‍ക്കും കുടിവെളളം, എല്ലായ്പ്പോഴും കുടിവെളളം' എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് ചിറ്റൂര്‍ ആസ്ഥാനമാക്കി പുതിയ പ്രോജക്ട് ഡിവിഷന്‍ രൂപീകരിക്കുന്നത്. പദ്ധതിയുടെ പ്രയോജനം ഗ്രാമീണ മേഖലയിലെ 10 ലക്ഷത്തോളം ജനങ്ങള്‍ക്ക് ലഭ്യമാകും. കെ. ബാബു എം.എല്‍.എ. അധ്യക്ഷനാവുന്ന പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി, കെ.ഡി. പ്രസേനന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, കേരള ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. എ. കൗശിഗന്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ.മധു, വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, ടെക്നിക്കല്‍ മെംബര്‍ ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
- Log in to post comments