Skip to main content

മഴ; അടിയന്തര സാഹചര്യം നേരിടാന്‍ ജില്ല സജ്ജം

 

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി  ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച തിനെത്തുടര്‍ന്ന് അടിയന്തര സാഹചര്യം നേരിടുന്നതിന് കോട്ടയം ജില്ല സജ്ജമായതായി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. ജില്ലയ്ക്ക് ഇന്നലെ (ഒക്ടോബര്‍ 21) റെഡ് അലര്‍ട്ടും ഇന്നും(ഒക്ടോബര്‍ 22)നാളെയും (ഒക്ടോബര്‍ 23) ഓറഞ്ച് അലര്‍ട്ടുമാണ് നല്‍കിയിട്ടുള്ളത്. 

പ്രകൃതി ദുരന്തം നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും മുന്‍കരുതല്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
കളക്ടറേറ്റിലും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ മഴ തുടര്‍ന്നാല്‍ ദുരന്ത സാധ്യതാ മേഖലകളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. 

അഗ്നിശമന സേന, പോലീസ്, പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, ജലസേചനം തുടങ്ങിയ വകുപ്പുകളിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് അടിയന്തര സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കും. 

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും സേവനങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് ചുവടെ ചേര്‍ത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടാം. 

കളക്ട്രേറ്റ്  കണ്‍ട്രോള്‍ റൂം- 0481 2304800, 9446562236
ടോള്‍ഫ്രീ നമ്പര്‍ - 1077
കോട്ടയം താലൂക്ക് -0481 2568007
ചങ്ങനാശ്ശേരി - 04812420037
മീനച്ചില്‍ -048222 12325
വൈക്കം- 04829231331
കാഞ്ഞിരപ്പള്ളി - 04828 202331

date