Skip to main content

ജാഗ്രതാ നിര്‍ദേശം; പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

ډ ഈ വര്‍ഷം ഓഗസ്റ്റിലും കഴിഞ്ഞ വര്‍ഷവും പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ വിലപ്പെട്ട രേഖകളും മറ്റ് അവശ്യ വസ്തുക്കളും അടങ്ങിയ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കുകയും അധികൃതരുടെ നിര്‍ദേശാനുസരണം മാറിതാമസിക്കുന്നതിന് തയ്യാറാവുകയും വേണം.

ډ ഉരുള്‍പൊട്ടല്‍ സാധ്യതയുളള മലയോര മേഖലകളിലേക്ക് രാത്രി സമയത്തെ യാത്ര ഒഴിവാക്കണം.  

ډ പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുളളതിനാല്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പു വരുത്തണം.

ډ മലയോരമേഖലകളില്‍ വിനോദ സഞ്ചാരം ഒഴിവാക്കണം.

ډ സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം.  

ډ ടി.വി, റേഡിയോ തുടങ്ങിയവയിലെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം.

ډ അംഗപരിമിതര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിന് പ്രത്യേക സഹായം ആവശ്യമുണ്ടെങ്കില്‍ അധികൃതരെ അറിയിക്കണം.

date