Skip to main content

തൊഴിലാളി സംഘം  രൂപീകരണം

വ്യവസായ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം താലൂക്കിലെ  പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ 10 പേരടങ്ങുന്ന തൊഴിലാളി സംഘങ്ങള്‍ രൂപീകരിക്കുന്നു.   മരപ്പണി, കെട്ടിട നിര്‍മ്മാണം, പെയിന്‍റിംഗ്, പ്ലംബിംഗ്, ഇലക്ട്രിഷ്യന്‍, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങ് കയറ്റം തുടങ്ങിയ  തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തുക.

സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സംരംഭങ്ങള്‍ ആരംഭിച്ച് അംഗങ്ങളുടെ തൊഴില്‍ സ്ഥിരത ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. താത്പര്യമുളള തൊഴിലാളികള്‍ 9539200534 (കോട്ടയം താലൂക്ക് വ്യവസായ ഓഫീസ്), 9447645376 (ഏറ്റുമാനൂര്‍ ബ്ലോക്ക്), 9496102439 (പാമ്പാടി ബ്ലോക്ക്), 9995401315 (പള്ളം ബ്ലോക്ക്), 9747599693 (കോട്ടയം മുനിസിപ്പാലിറ്റി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

date