Post Category
മിഷന്‍ ഇന്ദ്രധനുഷ് കുത്തിവെപ്പ്
മിഷന്‍ ഇന്ദ്രധനുഷ് പരിപാടിയുടെ അടുത്ത ഘട്ടം ജില്ലയില്‍ ഇന്ന് മുതല്‍ നടപ്പിലാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ബുധനാഴ്ച ഒഴികെ തുടര്‍ച്ചയായ ഏഴ് പ്രവൃത്തി ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. രണ്ട് വയസ്സു വരെയുള്ള കുത്തിവെപ്പ് എടുക്കാത്ത കുട്ടകള്‍ക്കും ഭാഗികമായി കുത്തിവെപ്പ് എടുത്ത കുട്ടികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ആരോഗ്യ പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി ഡി.എം.ഒയുടെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്‌സിനേഷന്‍ നല്‍കും. അംഗനവാടികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും കുത്തിവെപ്പ് നല്‍കുമെന്ന് ഡി.എം.ഒ അറിയിച്ചു.
date
- Log in to post comments