Skip to main content

ഭരണഭാഷാവബോധന പരിപാടി 18ന്

    ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഓഫീസര്‍മാര്‍ക്കായി ഭരണഭാഷാവബോധന പരിപാടി ജനുവരി 18ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.  പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.  ജില്ലാതല ഓഫീസര്‍മാര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date