Skip to main content

കുടുംബശ്രീ മാട്രിമോണിയല്‍ കോട്ടയത്തും

കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിലുള്ള മാട്രിമോണിയല്‍ സര്‍വീസിന് കോട്ടയം ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പാല മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു. 

മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പെണ്ണമ്മ ജോസഫ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ കുര്യാക്കോസ് പടവന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ലൂസി ജോസ്, ലെസി ജോസ്, ജോര്‍ജ്കുട്ടി ചെറുവളളില്‍, കൗണ്‍സിലര്‍ റോയ് ഫ്രാന്‍സീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കെ. ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല അനില്‍കുമാര്‍, മെംബര്‍ സെക്രട്ടറി എം.കെ. മുകുന്ദന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രശാന്ത് ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date