Skip to main content

നിഷിന്റെ 22-ാം വാർഷികാഘോഷം 28ന്

സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് നിഷിന്റെ 22-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം 28ന് നടക്കും. നിഷ് ക്യാമ്പസിൽ വൈകിട്ട് നാലിന് സംഘടിപ്പിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിക്കും. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ മുഖ്യപ്രഭാഷണം നടത്തും. വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, കുളത്തൂർ വാർഡ് കൗൺസിലർ ശിവദത്ത് തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്.3801/19

date