Skip to main content

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ, ഗാന്ധിയൻ സ്റ്റഡീസ് പ്രാക്ടിക്കൽ പരീക്ഷ തീയതികൾ മാറ്റി

ഹയർ സെക്കൻഡറി തുല്യതാബോർഡിൽ ഉയർന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ഹയർ സെക്കൻഡറി തുല്യതാപരീക്ഷകൾ ഡിസംബർ 21, 22, 23, 27, 28, 29 എന്നീ തീയതികളിലേക്ക് മാറ്റിവച്ചു. ഗാന്ധിയൻ സ്റ്റഡീസിന്റെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 28, 29 തീയതികളിലേക്കും മാറ്റിവച്ചു. തുല്യതാ പരീക്ഷകൾ നീട്ടിവച്ചതിനാൽ 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള തീയതി നവംബർ എട്ടുവരെ നീട്ടി. പുതുക്കിയ ടൈംടേബിൾ ഹയർ സെക്കൻഡറി പോർട്ടലിൽ www.dhsekerala.gov.in  പബ്ലിക് നോട്ടീസായി നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി തുല്യതാപരീക്ഷകൾ നേരത്തെ നവംബർ 19 മുതൽ 24 വരെയും ഗാന്ധിയൻ സ്റ്റഡീസ് പ്രാക്ടിക്കൽ പരീക്ഷകൾ നവംബർ ഏഴിനും എട്ടിനുമാണ് നടത്താൻ നിശ്ചയിച്ചിരുന്നത്.
പി.എൻ.എക്‌സ്.3802/19

date