Skip to main content

രൂപരചനയുടെ മികവിന്റെ കേന്ദ്രം:  സിമ്പോസിയം സംഘടിപ്പിച്ചു

സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന വളരുന്ന രൂപരചനയുടെ മികവിന്റെ കേന്ദ്രത്തിന്റെ (സെന്റർ ഓഫ് എക്‌സലൻസ് ഫോർ എമർജൻസി ഡിസൈൻ - സി.ഇ.ഇ.ഡി) ഘടനയും പ്രവർത്തനങ്ങളും സംബന്ധിച്ച് സിമ്പോസിയം സംഘടിപ്പിച്ചു.   ഹോട്ടൽ ഹിൽറ്റൺ ഗാർഡനിൽ നടന്ന സിമ്പോസിയത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഭാഷണം നടത്തി. കേരളത്തിന്റെ വികസനത്തിനായി ഒട്ടേറെ സംഭാവനകൾ നൽകാൻ കഴിയുന്ന സാങ്കേതികമേഖലയാണ് രൂപരചനയുടെ മികവിന്റെ കേന്ദ്രത്തിലൂടെ സാക്ഷാത്കരിക്കുകയെന്ന്് ധനമന്ത്രി പറഞ്ഞു. ഗെയിമിംഗിനും ആനിമേഷനും അനന്തസാധ്യതകളാണുള്ളത്. ഈ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ ബന്ധപ്പെട്ട മേഖലയിലുള്ളവരുടെ കഴിവുകൾ വലിയ അളവിൽ പ്രോത്സാഹിപ്പിക്കാനാകും. വികസനത്തിൽ പുത്തൻരീതികൾ പരീക്ഷിക്കുന്ന കേരളത്തിന് ഈ സംരംഭം മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ പദ്ധതി സമർപ്പണത്തിനായുള്ള ആശയസമാഹരണത്തിനായാണ് സിമ്പോസിയം സംഘടിപ്പിച്ചത്.  ഗെയിമിങ് അനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് മേഖലയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനുമാണ്  കേന്ദ്രം സ്ഥാപിക്കുന്നത്.  
അനിമേഷൻ ഗെയിം ഡിസൈൻ, വെർച്വൽ ഇഫക്ട്‌സ്, മിഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇൻലിജൻസ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, സാഹിത്യ സാംസ്‌കാരിക ചരിത്ര പൈതൃക പഠനങ്ങൾ എന്നിവ സംബന്ധിച്ച്  ദേശീയ അന്തർദേശീയ തലങ്ങളിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ അവതരണം നടത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡയറക്ടർ പ്രൊഫ. ശേഖർ മുഖർജി, ഡറാഡൂൺ യു. പി. ഇ. എസ്. സർവകലാശാല ഡീൻ മനീഷാ മോഹൻ. അദ്രിഷ് ബറ, പരമാംശു മുഖർജി, പ്രകാശ് മൂർത്തി തുടങ്ങിയവർ വിഷയാവതരണം നടത്തി.
മേയർ വി. കെ. പ്രശാന്ത്, സംസ്ഥാന പ്ലാനിംഗ് ബോർഡംഗം ഡോ. കെ. എൻ. ഹരിലാൽ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ റ്റി. ആർ. സദാശിവൻ നായർ, സംവിധായകൻ ഷാജി എൻ. കരുൺ, രവീന്ദ്രൻനായർ വി. തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.3805/19

date