Skip to main content

സ്‌പോട് ദ ടാലന്റ് പദ്ധതി: നവംബർ 20 വരെ അപേക്ഷിക്കാം

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുളളവരുമായി ശുപാർശിത വിഭാഗങ്ങളിൽപ്പെട്ട (ഒ.ഇ.സി) മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വിദ്യാർഥിനി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് നവംബർ 20 വരെ അപേക്ഷിക്കാം.
2019 മാർച്ചിൽ നാലാം ക്ലാസ്സ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടുകയും ചെയ്ത ബി.പി.എൽ കുടുംബങ്ങളിലെ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർഥികൾക്ക് പത്താം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ പ്രതിവർഷം 3000 രൂപയും എട്ടാം ക്ലാസ്സ് മുതൽ  പത്താം ക്ലാസ്സ് വരെ പ്രതിവർഷം 4000 രൂപയുമാണ് സ്‌കോളർഷിപ്പ്. കൂടാതെ എല്ലാ വർഷവും മദ്ധ്യവേനൽ അവധിക്കാലത്ത് കരിയർ ഗൈഡൻസ്, അഭിരുചി നിർണ്ണയം, വ്യക്തിത്വ വികസന പരിശീലനം, പൊതുവിജ്ഞാനം, നേതൃത്വ പാടവ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, മാനസിക വികസനം, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പഠന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, നാലാം ക്ലാസ്സിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം നംവബർ 20ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, കോട്ടയം-686 001 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ മാർക്കിന്റെ അടിസ്ഥാനത്തിലും ഒരേ മാർക്ക് വന്നാൽ വരുമാനത്തിന്റെ അടിസ്ഥാനത്തിലും വിദ്യാർഥികളും തെരഞ്ഞെടുക്കും. അപേക്ഷാ ഫോമുകൾ കോർപ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2564304
പി.എൻ.എക്‌സ്.3807/19

date