Skip to main content

അറിയിപ്പ് - 2

കാക്കനാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന് കീഴിൽ ജില്ലാ പഞ്ചായത്തിൽ നടക്കുന്ന പ്രവർത്തികൾ ജില്ലാ പഞ്ചായത്തിൽ നിന്നും, വകുപ്പ് നേരിട്ട് നടത്തുന്ന പദ്ധതികൾ വകുപ്പിൽ നിന്നും നവംബർ, ഡിസംബർ മാസങ്ങളിലായി www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ഇ-ടെണ്ടർ ചെയ്യുന്നതാണ്.

 

അഭിമുഖം

 

കാക്കനാട്: എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് ടീച്ചർ (സ്ത്രീകൾ), മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ട്രെയിനി ഓപ്പറേറ്റർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഫാക്കൽറ്റി പാർട്ട് ടൈം / ഫുൾ ടൈം, ഡിസ്ട്രിക്ട് കോർഡിനേറ്റേഴ്സ് (പാർട്ട് ടൈം / ഫുൾ ടൈം), ഏജൻസി ലീഡർ തുടങ്ങിയ ഒഴിവുകളിലേക്ക് 31/10/2019 ൽ അഭിമുഖം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ് ടു, ഐടിഐ, ബിരുദം, ബിരുദാനന്തര ബിരുദം (സയൻസ്, കണക്ക്, സാങ്കേതിക വിദ്യാഭ്യാസം എന്നിവർക്ക് പ്രത്യേക ഒഴിവുകൾ). പ്രായം: 18-35. താത്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം ഒക്ടോബർ 31 ന് രാവിലെ 10ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0484-2422452 / 2427494 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

വാക് ഇൻ ഇന്റർവ്യൂ

 

കാക്കനാട്കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയിൽ ബ്ലോക്ക് ടെക്നോളജി മാനേജർ അടക്കമുള്ള ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നവംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷനിലുള്ള ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ വച്ചാണ് ഇന്റർവ്യൂ. അഗ്രികൾച്ചർ, ഡയറി, വെറ്റിനറി, ഫിഷറീസ്, അഗ്രികൾച്ചറൽ എൻജിനീയറിംഗ് മേഖലകളിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഈ മേഖലകളിൽ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിൽ പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഇൻറർവ്യൂവിന് എത്തേണ്ടതാണ്.

date