Post Category
ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചു
ഡോ. മോഹനൻ കുന്നുമ്മലിനെ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലറായി ഗവർണർ നിയമിച്ചു.
അഞ്ചു വർഷത്തേക്കോ ഏഴുപതു വയസ് പൂർത്തിയാകുന്നതു വരെയോ, ഏതാണോ ആദ്യം അതുവരെയാണ് നിയമനം.
പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായിരുന്നു.
ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഡീൻ ഓഫ് മെഡിസിൻ ആയും ഗവേണിംഗ് കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ മഞ്ചേരി ഗവ: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, തൃശൂർ ഗവ: മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 2016 ൽ മികച്ച ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
പി.എൻ.എക്‌സ്.3819/19
date
- Log in to post comments