Post Category
ഫോട്ടോ ജേർണലിസം കോഴ്സ് സ്പോട്ട് അഡ്മിഷൻ
കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട'് ഓഫ് കമ്യൂണിക്കേഷൻ കൊച്ചിയിൽ നടത്തുന്ന ഫോട്ടോ ജേർണലിസം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട്'് അഡ്മിഷൻ 30ന് നടക്കും. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗൺലോഡ് ചെയ്ത് തയാറാക്കുന്ന അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 30നു രാവിലെ 10 ന് അക്കാദമി ഓഫീസിൽ എത്തണം. അഡ്മിഷൻ ഉറപ്പാകുന്നവർ ഫീസിന്റെ മുൻകൂർ തുക 2000 രൂപ അടയ്ക്കണം. ക്ലാസുകൾ നവംബർ ഒൻപതിന് ആരംഭിക്കും.വിശദവിവരങ്ങൾക്ക്: 0484-2422275, 2422068, 8281360360.
പി.എൻ.എക്‌സ്.3822/19
date
- Log in to post comments