ഹരിതഭൂമി പദ്ധതിയുമായി എസ്.പി.സി കേഡറ്റുകള്‍
എസ്.പി.സിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കിവരുന്ന ഹരിതഭൂമി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തൈ നട്ടുകൊണ്ട് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു. ഈ വര്‍ഷം സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഫലലൃക്ഷ തൈകള്‍ നട്ട് പരിപാലിച്ച് വളര്‍ത്തിയെടുത്ത് മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും പ്രയോജനപ്പെടുത്തുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഹരിതഭൂമി പദ്ധതി ലക്ഷ്യമിടുന്നു. ജില്ലയിലെ എല്ലാ എസ്.പി.സി സ്കൂളുകളിലും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്നുണ്ട്.
ഹരിതഭൂമി പദ്ധതിയുമായി ബന്ധപ്പെട്ട് എസ്പിസി നോഡല്‍ ഓഫീസര്‍ ആര്.പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഉദ്ഘാടനം ചെയ്തു. എസ്എച്ച്ഒ കെ.എസ്.അരുണ്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഉഷാകുമാരി, ഡിറ്റിപിസി സെക്രട്ടറി ആര്.ശ്രീരാജ്, അഡ്വ.ശ്രീകുമാര്‍, ജി.സുരേഷ് കുമാര്‍, തോമസ് ചാക്കോ, അനില അന്ന തോമസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments