Skip to main content

കൈറ്റിന് പുതിയ ഭരണസമിതി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആയി കെ. അൻവർ സാദത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. അൻവർ സാദത്ത് വൈസ് നേരത്തെ ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ (സി.എം.ഡി) ആയിരുന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ ആണ് കൈറ്റിന്റെ പുതിയ ചെയർമാൻ.
സംസ്ഥാനത്തെ 8 മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റിയതും 9941 പ്രൈമറി അപ്പർ പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതും കൈറ്റാണ്. ഇതിനു പുറമെ കിഫ്ബി ധനസഹായത്തോടെ സ്‌കൂളുകളിൽ 5 കോടി രൂപയുടെയും 96 സ്‌കൂളുകളിൽ 3 കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും കൈറ്റിന്റെ മേൽനോട്ടത്തിൽ നടക്കുന്നു.
പി.എൻ.എക്‌സ്.3826/19

date