Skip to main content

കിക്മയില്‍ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2018-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇ. യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്റിസോഴ്‌സ് സിസ്റ്റം എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

അന്‍പത് ശതമാനം മാര്‍ക്കോടെ അംഗീകൃത സര്‍വകലാശാല ബിരുദവും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് ഉള്ളവര്‍ക്കും അതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഫോറവും പ്രോസ്‌പെക്റ്റസും കോളേജില്‍ നിന്നും നേരിട്ടും www.kicmakerala.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഡയറക്ടര്‍, കിക്മ, നെയ്യാര്‍ഡാം എന്ന വിലാസത്തില്‍ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547618290, 9995302006.  

പി.എന്‍.എക്‌സ്.118/18

date