Post Category
പ്രളയാനന്തര പുനരധിവാസം വീടിനു തറക്കല്ലിട്ടു
പ്രളയത്തില്‍ വീട് തകര്‍ന്ന നിലമ്പൂരിലെ ചെറുകാട് പുത്തന്‍വീട്ടില്‍ കൃഷ്ണന് ആള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍വ്വഹിച്ചു. പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളുടെ സേവനം മഹത്തരമാണെന്നു കലക്ടര്‍ പറഞ്ഞു. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പതിമിനി ഗോപിനാഥ്, വൈസ്‌ചെയര്‍മാന്‍ പി.വി.ഹംസ, സ്ഥിര സമിതി ചെയര്‍മാന്‍മാരായ പാലോളി മെഹ് ബൂബ്, എ.ഗോപിനാഥ്, കൗണ്‍സിലര്‍ ഗിരീഷ് മോളൂര്‍ മഠം, എ.കെ.സി.ഡി.എ ഭാരവാഹികളായ രാജന്‍ പൂവാടിയില്‍, യു.നരേന്ദ്രന്‍, തോമസ് കുരുവിള, മുഹമ്മദലി, അബ്ദുല്‍ മജീദ്, അബ്ദുള്ള ഹാജി, മെഹ്ബൂബ്, അബുറഹിമാന്‍ ഹാജി, അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments