നിലമ്പൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രം കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു
നിലമ്പൂര്‍ നഗരസഭക്കു കീഴില്‍ സ്ഥാപിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മുതുകാടുള്ള സ്ഥലം സന്ദര്‍ശിച്ചു. കേന്ദ്രവുമായി ബന്ധപ്പെട്ട് ചിലര്‍ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് കലക്ടര്‍ നേരിട്ടു സന്ദര്‍ശനം നടത്തിയത്. നാട്ടുകാരുടെ സംശയം ദൂരീകരിച്ച് പ്രവര്‍ത്തി വേഗത്തിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.നിലമ്പൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ജൈവ മാലിന്യ ശേഖരണ കേന്ദ്രം(എം.സി.എഫ്), പ്ലാസ്റ്റിക് ഷ്രഡിങ് ഉള്‍പ്പെടെയുള്ള ആര്‍.ആര്‍.എഫ് യൂണിറ്റ് എന്നിവ സ്ഥാപിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ക്ലീന്‍ കേരള മിഷനാണ് യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ചുമതല.
നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വെസ് ചെയര്‍മാന്‍ പി.വി.ഹംസ, കൗണ്‍സിലര്‍മാര്‍, വിവധ വകുപ്പ് മേധാവികള്‍, നാട്ടുകാര്‍ സന്നിഹിതരായിരുന്നു.
- Log in to post comments