Post Category
താനൂര്‍ തീരദേശത്ത് കടലാക്രമണം തടയാന്‍ ഇനി ജിയോ ബാഗുകള്‍
കടല്‍ക്ഷോഭം കാരണം മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്ന താനൂര്‍ നഗരസഭാ പരിധിയിലെ എടക്കടപ്പുറം, ചീരാന്‍കടപ്പുറം ഭാഗങ്ങളില്‍ കടല്‍ഭിത്തിയും, ജിയോബാഗും ഉപയോഗിക്കുവാന്‍ അനുമതിയായതായി വി.അബ്ദുറഹിമാന് എം.എല്‍.എ അറിയിച്ചു. കടല്‍ശക്തി പ്രാപിക്കുന്ന മഴക്കാലത്ത് ഈ പ്രദേശങ്ങളില്‍ ഒട്ടേറെ നാശം സംഭവിച്ചിരുന്നു. കടല്‍ഭിത്തി ഇല്ലാത്തത് മൂലം കുറേ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനൊപ്പം മണ്ഡലത്തിലെ കടല്‍ ഭിത്തിയില്ലാത്ത എല്ലാ പ്രദേശങ്ങളിലും ഭിത്തി കെട്ടാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, കടല്‍ക്ഷോഭം രൂക്ഷമായ എടക്കടപ്പുറം ചീരാന്‍കടപ്പുറം ഭാഗങ്ങളില്‍ ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് കടല്‍ഭിത്തിയും, ജിയോബാഗും ഉപയോഗിക്കുന്നതെന്നും വി.അബ്ദുറഹിമാന് എം.എല്‍.എ അറിയിച്ചു.
date
- Log in to post comments