ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു
നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ 2020 റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 'ദേശഭക്തിയും രാഷ്ട്രനിര്‍മ്മാണവും' എന്ന വിഷയത്തില്‍ ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ ഫൗസിയ കൊണ്ടോട്ടി, മുഹമ്മദ് ഹിഷാം തിരൂര്‍, സഞ്ജയ് തോമസ് അരീക്കോട് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം സമാപന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന് അധ്യക്ഷനായ ചടങ്ങില്‍ നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ കെ കുഞ്ഞുമുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫസര്‍ ഡോ. കെ.ഡി ബിനു, ജി.കെ.രാംമോഹന്‍, രജിത, അസ്മാബി, അബ്ദുല്‍ വഹാബ്, റിനുസ് അഹമ്മദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
- Log in to post comments