Skip to main content

ഭക്ഷ്യഭദ്രതാ നിയമം:  മാധ്യമ  ശില്പശാല നാളെ(ഒക്ടോബര്‍ 28)

ദേശീയ ഭക്ഷ്യഭദ്രതാ നിയമം  സംബന്ധിച്ച് ഭക്ഷ്യ പൊതു വിതരണ വകുപ്പ്  കോട്ടയം പ്രസ് ക്ലബുമായി ചേര്‍ന്ന് ഒക്ടോബര്‍ 28ന് മാധ്യമ ശില്പശാല സംഘടിപ്പിക്കും. പ്രസ് ക്ലബ് ഹാളില്‍ രാവിലെ 10.30ന്  ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.
 

പൊതു വിതരണ വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം.എന്‍. വിനോദ് കുമാര്‍ ക്ലാസെടുക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ സി. എസ്. ഉണ്ണികൃഷ്ണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, അശ്വിനി കുമാര്‍ എന്നിവര്‍ സംസാരിക്കും.

date