നെടുങ്കണ്ടം- ടെക്‌നോപാര്‍ക്ക് - തിരുവനന്തപുരം പുതിയ ബസ് സര്‍വീസ്
നെടുങ്കണ്ടത്ത് നിന്ന് കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍ ടി സി യുടെ പുതിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് ആരംഭിച്ചു'. നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എം എം മണി ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാന സുന്ദരം, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. സുകുമാരന്‍, കെ.എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ്, ജനപ്രതിനിധികള്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം പി സുകുമാരന്‍, ഡിടി ഒ കെ. ജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫ്ളാഗ് ഓഫിന് ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ ടൗണില്‍ ബസ് യാത്രയും നടത്തി.
എല്ലാ ദിവസവും നെടുങ്കണ്ടത്ത് നിന്ന് പുലര്‍ച്ചെ 1.40 ന് പുറപ്പെടുന്ന ബസ് മുണ്ടക്കയം, പത്തനംതിട്ട, കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് വഴി രാവിലെ 9.30ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 5ന് തിരുവനന്തപുരത്ത് നിന്ന് മടക്കയാത്ര ആരംഭിക്കും.
- Log in to post comments