വട്ടവട മാതൃകാഗ്രാമം പദ്ധതി പൂര്‍ണ്ണതയിലേക്ക്
സാങ്കേതികത്വത്തില്‍ കുടുങ്ങി പണി മന്ദീഭവിച്ചിരുന്ന വട്ടവട മാതൃകാ ഗ്രാമം പദ്ധതി പ്രവര്‍ത്തനത്തിന് പുതിയ ഗതിവേഗം. എസ്. രാജേന്ദ്രന് എം.എല്‍.എയുടെ താല്‍പ്പര്യപ്രകാരം വട്ടവട ഗ്രാമപഞ്ചായത്തും എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിഭാഗവും ചേര്‍ന്ന് ആസൂത്രണം ചെയ്ത അതിനൂതനമായ പദ്ധതിയാണ് വട്ടവട മോഡല്‍ വില്ലേജ്.
വളരെയേറെ പരിതാപകരമായ അവസ്ഥയില്‍ കൂട്ടുകുടുംബങ്ങളായി താമസിക്കുന്ന 108 പട്ടികജാതി കുടുംബങ്ങള്‍ക്കും 15 ജനറല്‍ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ടതും ആധുനികമായതുമായ പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് നല്‍കുക എന്നതാണ് വട്ടവട മാതൃകാ ഗ്രാം പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ വഴിയൊരുങ്ങി. എം.#െല്‍.എ ആസ്തി വികസന ഫണ്ട് ഒരു കോടി, ഭവന നിര്‍മ്മാണം ശ്(എസ്.സി ഫണ്ട്) അഞ്ച് കോടി, അംബേദ്ക്കര്‍ സാങ്കേതിക വികസന പരിപാടി (എം.പി) ഒരു കോടി, അംബേദ്ക്കര്‍ സാങ്കേതിക വികസന പരിപാടി (എം.എല്‍.എ) രണ്ട് കോടി, കുടിവെള്ളവും ശുചിത്വവും (ജലനിധി) ഒരു കോടി, തൊഴിലുറപ്പ് പദ്ധതി ഒരു കോടി, വൃക്ഷത്തൈ നടീല്‍ (തൊഴിലുറപ്പ് പദ്ധതി) ഒരു ലക്ഷം, ഗേറ്റും ചുറ്റുവേലിയും ( എം.എല്‍.എ എസ്.ഡി.എഫ് ഫണ്ട് ) അഞ്ച് ലക്ഷം, തെരുവ് വിളക്ക് എം.എല്‍.എ എസ്.ഡി.എഫ് ഫണ്ട് 15 ലക്ഷം എന്നിങ്ങനെ 11 കോടി 21 ലക്ഷം രൂപയാണ് പദ്ധതി അടങ്കല്‍ തുക. പദ്ധതി നിര്‍മ്മാണം ആരംഭിക്കേണ്ടുന്ന സൈറ്റില്‍ കോണ്ടൂര് സര്‍വ്വെ പൂര്‍ത്തിയാക്കുകയും ടെറൈന്‍ ലെവല്‍ ചെയ്ത് പ്ലോട്ടിനെ തട്ടുകളായി തിരിച്ചു. വീടുകള്‍, കമ്മ്യൂണിറ്റി ഹാള്‍, അമിനിറ്റി സെന്ററ്, കളിസ്ഥലം എന്നിവയുടെ നിര്‍മ്മാണത്തിനായി ബേസ്മെന്റ് ഗ്രേഡ് ലെവല്‍ ചെയ്തു. റോഡിനും സംരക്ഷണ ഭിത്തിക്കും വേണ്ടിയുള്ള എക്സ്കവേഷന്‍ പൂര്‍ത്തിയാക്കി. ഡി.പി.ആര് പ്രകാരം എം.ജി.എന്‍.ആര്.ഇ.ജി.എസ് തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി ഫൗണ്ടേഷന് വര്‍ക്ക് ആരംഭിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരുന്നു.
- Log in to post comments