Skip to main content

സ്കോള്‍ കേരള ദിനം : വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍

    സ്കോള്‍ കേരള ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് ജില്ലാതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഓരോ പഠന/പരീക്ഷാ കേന്ദ്രത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന     വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല മത്സരം ഈ മാസം 13ന് രാവിലെ 10ന് തിരുവല്ല എസ്.സി. എസ്.എച്ച്.എസ്.എസില്‍ നടക്കും. പരിസ്ഥിതി വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഉപന്യാസ  മത്സരം, ആജീവനാന്തര വിദ്യാഭ്യാസം എന്ന വിഷയത്തില്‍ പ്രസംഗ മത്സരം, ഹരിത കേരളം എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചന മത്സരം എന്നിവ നടത്തും. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. പോസ്റ്റര്‍ രചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പെയിന്‍റിംഗ് ഉപകരണങ്ങള്‍ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2325499.                                                                                        (പിഎന്‍പി 64/18)

date