Skip to main content

വാര്‍ഷിക പുതുക്കല്‍

    ജില്ലയിലെ കേരള കെട്ടിട നിര്‍മാണ ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള പെന്‍ഷന്‍ പറ്റാത്ത അംഗതൊഴിലാളികള്‍ 2017 വര്‍ഷത്തെ വാര്‍ഷിക പുതുക്കല്‍ മാര്‍ച്ച് 31ന് മുമ്പ് നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നിര്‍ദിഷ്ട അപേക്ഷയോടൊപ്പം ക്ഷേമ ബോര്‍ഡില്‍ നിന്നും ലഭിച്ചിട്ടുള്ള  ഐഡന്‍റിറ്റി കാര്‍ഡ്, തന്‍വര്‍ഷം അംശദായം ഒടുക്കിയ രസീത്/ബാങ്ക് പാസ്ബുക്ക് എന്നിവ സഹിതം അതത് ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ മുഖാന്തരം ബുക്കുകള്‍ സമര്‍പ്പിക്കണം. ബുക്കുകള്‍ നേരിട്ട് സമര്‍പ്പിക്കുന്ന തൊഴിലാളികളുടെ അപേക്ഷകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍/ഗ്രാമപഞ്ചായത്ത്-നഗരസഭ സെക്രട്ടറി/ അംഗീകൃത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. 
                                               (പിഎന്‍പി 67/18)

date