Skip to main content

ജാഗ്രത പുലര്‍ത്തണം

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും പമ്പയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴയുള്ളതിനാലും മണിയാര്‍ ബാരേജിലെ ജലനിരപ്പ് 34.60 മീറ്ററായി ക്രമീകരിക്കുന്നതിന്  ഇന്ന് (28) വൈകുന്നേരം മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ 50സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി  അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി  വിടും.  ഇതുമൂലം  കക്കാട്ടാറില്‍ 100 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ പ്രത്യേകിച്ച് മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍  സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date