എറണാകുളം അറിയിപ്പുകള്‍
ഇ-ഗ്രാന്റ്‌സ് വിദ്യാഭ്യാസാനുകൂല്യ പരാതി പരിഹാര അദാലത്ത്
കൊച്ചി: പട്ടികജാതി വികസന വകുപ്പ് നല്‍കുന്ന വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം, മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുളള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലാതലത്തില്‍ വിദ്യാഭ്യാസ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പരിഗണിക്കുന്നതിന് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ നവംബര്‍ അഞ്ചു മുതല്‍ 15 വരെ ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/നഗരസഭ/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളിലും സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2422256.
ഗ്രീന്‍ പവര്‍ എക്‌സ്‌പോ 2019: വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്തു
കാക്കനാട്: അടുത്തമാസം ഒന്നു മുതല്‍ മൂന്ന് വരെ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന ഗ്രീന്‍ പവര്‍ എക്‌സ്‌പോ 2019ന്റെ വിളംബര ജാഥയ്ക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ ജാഥ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഫ്ലാഗ് ഓഫ് ചെയ്തു. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്ന മുന്‍നിര കമ്പനികളുടെ വിവിധ ഉത്പന്നങ്ങള്‍ എക്‌സോ പോയില്‍ പ്രദര്‍ശ്ശനത്തിനായെത്തും.
സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വമിഷന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന പ്രദര്‍ശ്ശനത്തില്‍ ഇലക്ട്രിക് വാഹനങ്ങളും സോളാര്‍ ബോട്ടുകളും മുതല്‍ വിവിധ സോളാര്‍ ഗൃഹോപകരണങ്ങളും ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും പരിചയപ്പെടാം. പ്രദര്‍ശ്ശനത്തിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടികളും സെമിനാറുകളും നടക്കും.
- Log in to post comments