രജിസ്‌ട്രേഷന്‍ മേള ആറിന്
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള സി.എസ്.സി ഡിജിറ്റല്‍ സേവാ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ആറിന് ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിക്കും.
ഭക്ഷ്യസുരക്ഷാ നിലവാര നിയമം-2006 പ്രകാരം ഫുഡ്‌സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേന്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനോ/ലൈസന്‍സോ എടുത്തിട്ടില്ലാത്ത ചാത്തന്നൂര്‍ നിയോജക മണ്ഡല പരിധിയിലുള്ള കടകള്‍, മത്സ്യസ്റ്റാളുകള്‍, സ്റ്റേഷനറി സ്റ്റോറുകള്‍, സ്‌ക്കൂളുകള്‍ എന്നിവയ്ക്കും വാഹനങ്ങളിലും മറ്റും കൊണ്ടു നടന്ന് ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നവര്‍ക്കും വേണ്ടിയാണ് രജിസ്‌ട്രേഷന്‍ മേള.
ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംരംഭകര്‍ക്ക് ഭക്ഷ്യസുരക്ഷ നിലവാര നിയമപ്രകാരം അഞ്ചുലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കുമെന്നതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
(പി.ആര്‍.കെ.നമ്പര്‍ 2522/17)
- Log in to post comments