സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് മുഖേന തെരഞ്ഞെടുക്കുന്നു. നഴ്‌സിംഗില്‍ ബിരുദമോ (ബി.എസ.സി.), ഡിപ്ലോമയോ (ജി.എന്‍.എം) യോഗ്യതയുള്ള 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം. ബി.എസ.്‌സി നഴ്‌സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തയും ജി.എന്‍.എം നഴ്‌സുമാര്‍ക്ക് രണ്ട് വര്‍ഷത്തെയും പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ശമ്പളം 3000 മുതല്‍ 3750 സൗദി റിയാല്‍ വരെ (ഏകദേശം 60,000 രൂപ മുതല്‍ 70,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള യോഗ്യരായവര്‍ വിശദമായ ബയോഡാറ്റ norkaksa19@gmail.com ല്‍ അയക്കണം. പ്രസ്തുത ആശുപത്രിയിലേയ്ക്ക് എല്ലാ വ്യാഴാഴ്ചകളിലും നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസില്‍ ഓണ്‍ലൈന്‍ അഭിമുഖം ഉണ്ടാകും. വിശദവിവരങ്ങള്‍ www.norkaroots.org ലോ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
- Log in to post comments