Skip to main content

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ടപാലനം  വിലയിരുത്തല്‍ ആരംഭിച്ചു.

 

ഹരിത    കേരളം    മിഷന്‍-ശുചിത്വ    ഉപമിഷന്‍   എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍     ഓഫീസുകളിലെ ഹരിത ചട്ടപാലനം     വിലയിരുത്തല്‍ ആരംഭിച്ചു.  പാലക്കാട്  ജില്ലാ  പഞ്ചായത്ത്  സെക്രട്ടറി  കെ.സി.  സുബ്രഹ്മണ്യന്റെ സാന്നിദ്ധ്യത്തില്‍  വിലയിരുത്തല്‍  പ്രവര്‍ത്തനത്തിന്  തുടക്കം  കുറിച്ചു.  ഹരിത  കേരളം മിഷന്‍-  ശുചിത്വ  ഉപമിഷന്‍  ടീം  ലീഡറും  റിസോഴ്‌സ്  പേഴ്‌സണുമായ  വി.സി. ചെറിയാന്റെ   നേതൃത്വത്തിലാണ്   വിലയിരുത്തല്‍   പ്രവര്‍ത്തനം   ആരംഭിച്ചത്.   ജില്ലാ പഞ്ചായത്ത്    ഓഫീസ്    സൂപ്രണ്ടുമാരായ നസീര്‍,  ചന്ദ്രിക, മനോഹരന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  വൈ.  കല്ല്യാണകൃഷ്ണന്‍  സ്വാഗതവും,  റിസോഴ്‌സ്  പേഴ്‌സണ്‍ രാകേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വിലയിരുത്തുക.  
സര്‍ക്കാര്‍   ഓഫീസുകളില്‍   മാലിന്യത്തിന്റെ   അളവ്   കുറയ്ക്കുക,   മാലിന്യ ഉല്‍പ്പാദനം  ഇല്ലാതാക്കുക,  രൂപപ്പെടുന്ന  മാലിന്യങ്ങളെ  തരംതിരിച്ച്  ശാസ്ത്രീയമായി സംസ്‌കരിക്കുക തുടങ്ങിയവയ്ക്കായി     അനുവര്‍ത്തിക്കുന്ന രീതിയാണ് ഹരിത ചട്ടപാലനം.  ഹരിത ഓഫീസ്  ഗ്രീന്‍ പ്രോട്ടോക്കോള്‍  പ്രവര്‍ത്തനക്രമ  പ്രകാരം സ്വകാര്യ ഓഫീസുകള്‍ക്കും പൊതുജനങ്ങള്‍ക്കും മാതൃകയാകത്തക്കവിധം ഓഫീസും പരിസരവും മാലിന്യമുക്തമാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്  സാധിക്കുന്നുണ്ടോ എന്നാണ് സംഘം വിലയിരുത്തുക.

date