ഭക്ഷ്യ ഭദ്രതാ നിയമം - ഇ - പോസ് മെഷീന്‍ : മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പശാല
ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിലെ വിവിധ ഘടകങ്ങള്‍ ഇ - പോസ് മെഷീനുകളുടെ പ്രവര്‍ത്തനങ്ങള്‍, പൊതു വിതരണ രംഗത്തെ മാറ്റങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കായി ജില്ലാ സപ്ലൈ ഓഫീസ് ശില്‍പശാല സംഘടിപ്പിക്കുന്നു. ഇന്ന്( ഒക്ടോബര്‍ 29) രാവിലെ 10. 30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഹോട്ടല്‍ ഗസാലയിലാണ് ശില്‍പശാല നടക്കുക . എ.ഡി.എം. ടി.വിജയന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത്ത് കുമാര്‍ പരിപാടിയില്‍ അധ്യക്ഷനാകും, ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.ജി.പ്രസന്നകുമാര്‍ ശില്‍പ്പശാലയില്‍ വിഷയാവതരണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ , റീജിണല്‍ സപ്ലൈകോ മാനേജര്‍ യു. മോളി, പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് നഹ, താലൂക്ക് ഒറ്റപ്പാലം താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. മനോജ്, പാലക്കാട് താലൂക്ക് സപ്ലൈ ഓഫീസര്‍ എ.എസ്. ബീന എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും
- Log in to post comments