Post Category
ഖാദി മേള: സ്വാഗതസംഘം രൂപീകരിച്ചു
പാലായില്‍ നടത്തുന്ന സംസ്ഥാനതല ഖാദി വില്പനമേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ മാണി, മാണി സി കാപ്പന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളുത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജീവ് എന്നിവര്‍ രക്ഷാധികാരികളും ഖാദി ബോര്‍ഡ് അംഗങ്ങളായ ടി.എല്‍. മാണി, ടി.വി. ബേബി, സെക്രട്ടറി ശരത് വി. രാജ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാണ്.
ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് മുഖ്യരക്ഷാധികാരിയും പാലാ നഗരസഭാ അധ്യക്ഷ ബിജി ജോജോ ചെയര്‍പേഴ്സണുമാണ്. 13 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റിയെയും പാലാ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ തിരഞ്ഞെടുത്തു. ഡിസംബര്‍ 15 മുതല്‍ 24 വരെയാണ് മേള.
date
- Log in to post comments