Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു.  സാമൂഹ്യ സേവനത്തില്‍ താല്‍പര്യമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി എന്നിവ ജനുവരി 18കം ലഭിക്കുന്ന വിധത്തില്‍ അയയ്ക്കണം.  എട്ട്  ഒഴിവുകളാണുള്ളത്.  

അഭിഭാഷക പരിചയമാണ് യോഗ്യത.  25 വയസിനും 45 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  പ്രതിമാസം 8,000 രൂപയാണ് വേതനം.  ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ. എന്ന വിലാസത്തിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്.  (ഫോണ്‍ : 0471-2348666, 2913212).

പി.എന്‍.എക്‌സ്.128/18

date